പി പി ചെറിയാന്‍
ഗ്രാന്റ് പ്രെയറി: ടെക്‌സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയില്‍ കനത്ത ചൂടിനിടെ ഒരു വാണിജ്യ മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന മുപ്പതോളം കാറുകള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയാണ് സംഭവം.
ഈസ്റ്റ് അവന്യൂ ജെയിലെ ഒരു കെട്ടിടത്തിന്റെ പിന്‍വശത്തെ പാര്‍ക്കിങ് ലോട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീയണയ്ക്കുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.