സോണിയ മാസിയെ വെടിവെച്ചുകൊന്ന മുന്‍ ഡെപ്യൂട്ടി ഷീന്‍ ഗ്രേസണ്‍ ജയിലില്‍ മരിച്ചു

By: 600002 On: Aug 24, 2026, 5:24 PM



പി പി ചെറിയാന്‍

ഇല്ലിനോയ്: 2024-ല്‍ ഇല്ലിനോയിസില്‍ വീട്ടില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചയാളെക്കുറിച്ച് പരാതിപ്പെടാന്‍ 911-ല്‍ വിളിച്ച സോണിയ മാസി (36) എന്ന കറുത്തവര്‍ഗ്ഗക്കാരിയായ സ്ത്രീയെ വെടിവെച്ചുകൊന്ന കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന മുന്‍ ഷെരീഫ് ഡെപ്യൂട്ടി ഷീന്‍ ഗ്രേസണ്‍ (32) മരിച്ചു. രണ്ടാം ഘട്ട കൊലപാതകക്കുറ്റത്തിന് 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഗ്രേസണ്‍, ശിക്ഷാകാലാവധിയുടെ ആറാം മാസത്തിലാണ് മരണപ്പെടുന്നത്. മരണ വിവരം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു.

വന്‍ പ്രതിഷേധങ്ങള്‍ക്കും നിയമപരിഷ്‌കാരങ്ങള്‍ക്കും വഴിവെച്ച ഈ സംഭവത്തില്‍, 2023 മുതല്‍ സ്റ്റേജ് 3 വന്‍കുടല്‍ കാന്‍സറിന് ചികിത്സയിലായിരുന്ന ഗ്രേസണ് പിന്നീട് രോഗം മൂര്‍ച്ഛിച്ചിരുന്നു. എന്നാല്‍ മരണകാരണം കാന്‍സര്‍ തന്നെയാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുന്‍പ് ഇയാള്‍ നല്‍കിയ പരോള്‍ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു.