പി പി ചെറിയാന്‍
ബീജിംഗ്: ചൈനയില്‍ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് മത്സരത്തില്‍ (World Humanoid Robot Games), ടിയാന്‍ഗോങ് അള്‍ട്രാ (ബീജിംഗ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷന്‍ സെന്റര്‍ വികസിപ്പിച്ച ചൈനീസ് നിര്‍മ്മിത 'ടിയാന്‍ഗോങ് അള്‍ട്രാ' (Tiangong Ultra) എന്ന റോബോട്ട് 400 മീറ്റര്‍ ഓട്ടം 38.16 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മനുഷ്യന്റെ ലോക റെക്കോര്‍ഡ് തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് വെയ്ഡ് വാന്‍ നീക്കെര്‍ക്ക് 2016-ലെ റിയോ ഒളിമ്പിക്‌സില്‍ സ്ഥാപിച്ച 43.03 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് ഈ റോബോട്ട് മറികടന്നത്.
'ലൈറ്റ്‌നിങ്' എന്ന റോബോട്ട് ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ റെക്കോര്‍ഡും (9.58 സെക്കന്‍ഡ്) 9.39 സെക്കന്‍ഡില്‍ മറികടന്നു. ഹൈജമ്പില്‍ ഒരു റോബോട്ട് 2.88 മീറ്റര്‍ ചാടി മറ്റൊരു റെക്കോര്‍ഡും കുറിച്ചു.
റോബോട്ടിക് സാങ്കേതികവിദ്യയില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.