മിഡില്‍സ്‌ബ്രോയില്‍ റോഡപകടം: രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

By: 600002 On: Aug 24, 2026, 4:47 PM



 

പി പി ചെറിയാന്‍

ലണ്ടന്‍: ബ്രിട്ടനിലെ മിഡില്‍സ്‌ബ്രോയില്‍ റോഡപകടത്തില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ ദാരുണമായി മരിച്ചു. എ-66 ഹൈവേയിലൂടെ തെറ്റായ ദിശയില്‍ അമിതവേഗതയില്‍ വന്ന ഫോക്സ്വാഗണ്‍ പസാത്ത് കാര്‍ പൊലീസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മൈക്കല്‍ റോബര്‍ട്ട് കാഹില്‍ (23), തിയോ റേ (17), കോള്‍ റോബര്‍ട്ട് വര്‍ത്തി (16), ജേക്കബ് മടുസിയാക് (23), മകായ് സാഡിംഗ്ടണ്‍ (18) എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്‌സ് (38), ടോം ക്ലൗഫ് (37) എന്നിവരുമാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരുടെ മരണം ക്ലീവ്ലാന്‍ഡ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്റ്റ് (IOPC) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.