കേരളത്തില്‍ എല്ലാ തീവണ്ടികളിലും റിസര്‍വേഷനില്ലാത്ത കൂടുതല്‍ കോച്ചുകള്‍ 

By: 600007 On: Nov 2, 2021, 2:52 AM

കേരളത്തിലെ മുഴുവന്‍ എക്‌സ്പ്രസ് തീവണ്ടികളിലും റിസര്‍വേഷനില്ലാത്ത കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തും. എല്ലാ പാസഞ്ചര്‍ തീവണ്ടികളും സര്‍വീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

എക്‌സ്പ്രസ് തീവണ്ടികളിലെ റിസര്‍വേഷനില്ലാത്ത കോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകള്‍ നവംബര്‍, ഡിസംബര്‍ മാസത്തോടെ പുനഃസ്ഥാപിക്കും. പാസഞ്ചര്‍ തീവണ്ടികളും ഓടിത്തുടങ്ങും. 96 ശതമാനം എക്‌സ്പ്രസ് തീവണ്ടികളും സര്‍വീസ് തുടങ്ങിയെന്നും ബാക്കി ഡിസംബറോടെ പുനഃസ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു. സാധാരണ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രത്യേക തീവണ്ടികളിലെ അധിക നിരക്ക് ഇല്ലാതാകും. വിവിധ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന യാത്രാഇളവുകളും പുനഃസ്ഥാപിക്കും. 23 തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങി. 

Content highlight: More coaches in allt rains without reservation