ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് പീസ് മിഷന് എജിഓസിഎം (AGOCM) ന്റെ അംഗീകാരവും പുരസ്‌ക്കാരവും

By: 600002 On: Aug 24, 2026, 4:41 PM



ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ വേള്‍ഡ് പീസ് മിഷന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ആഫ്രിക്കന്‍ സാമൂഹിക-സന്നദ്ധ സംഘടനകളുടെയും (AGOCM - African Good Samaritan Organizations and Christian Missionaries) സേവന പ്രവര്‍ത്തകരുടെയും അഭിനന്ദനവും, അംഗീകാരവും പുരസ്‌ക്കാരവും നേടി.

ഭക്ഷ്യസഹായം, വിദ്യാഭ്യാസ പിന്തുണ, ആരോഗ്യപരിപാലനം, സമാധാനബോധവല്‍ക്കരണം, സ്ത്രീശാക്തീകരണം, യുവജന വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ വേള്‍ഡ് പീസ് മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ പ്രതീക്ഷയും മാറ്റവും സൃഷ്ടിക്കുന്നതാണെന്ന് ആഫ്രിക്കന്‍ AGOCM പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

വേള്‍ഡ് പീസ് മിഷന്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ അതിര്‍ത്തികളും വര്‍ഗ്ഗ-മത-വര്‍ണ വ്യത്യാസങ്ങളും മറികടന്ന് മനുഷ്യസേവനമാണ് സംഘടനയുടെ ലക്ഷ്യമെന്ന് അഭിനന്ദന സന്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടി. ''ഒരു ഹൃദയം  ഒരു ലോകം'' എന്ന സന്ദേശം ലോകജനതയെ ഒരുമിപ്പിക്കുന്ന ശക്തമായ മാനവിക ദര്‍ശനമാണെന്നും അവര്‍ വിലയിരുത്തി.

ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ച് കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും സമാധാനവും മാനവികതയും വളര്‍ത്തിയെടുക്കുന്നതിനും വേള്‍ഡ് പീസ് മിഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വേള്‍ഡ് പീസ് മിഷന്‍ സംഘടനയുടെ പ്രതിനിധി മാക്‌സന്‍ ഡിവോത്തി അറിയിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യസേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ അമേരിക്കയിലുള്ള ഡോ.സണ്ണി സ്റ്റീഫനുമായി ബന്ധപ്പെടാവുന്ന നമ്പര്‍

വാട്‌സ്ആപ് - 91 94471 54999.