ജീമോന്‍ റാന്നി
അറ്റ്‌ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും വേള്‍ഡ് പീസ് മിഷന്‍ സ്ഥാപക ചെയര്‍മാനുമായ ഡോ. സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ആത്മീയ ധ്യാനപരിപാടി അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ ആദൃവാരം വിപുലമായ ഒരുക്കത്തോടെ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4,5,6 തീയതികളിലാണ് (വെള്ളി, ശനി ഞായര്‍) ധ്യാനം. വേള്‍ഡ് പീസ് മിഷന്‍ അറ്റ്‌ലാന്റായിലാണ് ധ്യാനം ക്രമീകരിച്ചരിക്കുന്നത്.
ദൈവവചനവും പ്രാര്‍ത്ഥനയും സംഗീതവും ആത്മീയ ചിന്തകളും സമന്വയിപ്പിച്ചുള്ള ധ്യാനമാണ് ഡോ. സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കുന്നത്. ജീവിതത്തിലെ തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നടുവില്‍ ആത്മീയമായ നവീകരണവും സമാധാനവും കണ്ടെത്തുന്നതിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിശ്വാസജീവിതത്തില്‍ ആഴപ്പെടുന്നതിനുമുള്ള സന്ദേശങ്ങളാണ് ധ്യാനത്തില്‍ പ്രധാനമായും പങ്കുവെക്കുന്നത്.
സംഗീതത്തെ ആത്മീയ ശുശ്രൂഷയുടെ ശക്തമായ മാധ്യമമായി കാണുന്ന ഡോ. സണ്ണി സ്റ്റീഫന്‍, ദൈവവചനത്തിലൂടെ മനസ്സിനും ആത്മാവിനും സമാധാനവും നവോന്മേഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് അമേരീക്കയില്‍ വിവിധ ധ്യാനപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അടുത്തിടെ ടെക്‌സസിലെ ഓസ്റ്റിനില്‍ അദ്ദേഹം നേതൃത്വം നല്‍കിയ ധ്യാന പരിപാടിയും ശ്രദ്ധേയമായിരുന്നു.
എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഈ പ്രത്യേക ധ്യാനപരിപാടിയിലേക്ക് വിശ്വാസികളെയും ആത്മീയാന്വേഷകരെയും കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി യു.എസ് വേള്‍ഡ് പീസ് മിഷന്‍ പ്രസിഡന്റ് എബ്രഹാം മാത്യു അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബ്രഹാം മാത്യു : (678) 866-5336
WORLD PEACE MISSION
1676 old peachtree road NE, Lawrenceville, GA 30043.
Email:wpmissionofficial@gmail.com
www.worldpeacemission.net