'vax' ഓക്‌സ്ഫഡ് നിഘണ്ടുവിന്റെ ഈ വര്‍ഷത്തെ വാക്ക്

By: 600007 On: Nov 2, 2021, 2:45 AM

ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടു(ഒ.ഇ.ഡി.)വിന്റെ ഈ വര്‍ഷത്തെ വാക്കായി കോവിഡ് കാലത്ത് വ്യാപകമായി ഉപയോഗിച്ച 'വാക്‌സ്' (vax) തിരഞ്ഞെടുക്കപ്പെട്ടു. വാക്‌സ് എന്നാല്‍, വാക്‌സിന്‍/വാക്‌സിനേഷന്‍ എന്നാണ് നിഘണ്ടുവിലെ അര്‍ഥം. ഈ വാക്കിന്റെ ഉപയോഗം 2021ല്‍ വളരെക്കൂടി. 1980കളില്‍ രൂപം കൊണ്ട ഈ വാക്ക്  ഇക്കാലമത്രയും വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. ഏറ്റവും ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കിയതിനാലാണ് വാക്‌സ് തിരഞ്ഞെടുത്തതെന്ന് ഒ.ഇ.ഡി. സീനിയര്‍ എഡിറ്റര്‍ ഫിയോന മക്‌ഫെര്‍സണ്‍ പറഞ്ഞു.

വാക്‌സീ (vaxxie), ഡബിള്‍ വാക്‌സ്ഡ് (double-vaxxed), ആന്റി വാക്‌സര്‍ (anti-vaxxer) തുടങ്ങിയ വാക്കുകളും ഇതിനോടു ചേര്‍ന്ന് ഉപയോഗിക്കപ്പെട്ടു. വാക്‌സിനേഷനിടയില്‍ ഒരാള്‍ എടുക്കുന്ന ഫോട്ടോഗ്രാഫ് വാക്‌സി എന്നും വാക്‌സിനേഷനെ എതിര്‍ക്കുന്നയാളെ ആന്റി വാക്‌സര്‍ എന്നും വിളിക്കുന്നു. മഹാമാരി എന്നര്‍ഥംവരുന്ന പാന്‍ഡമിക് എന്ന വാക്കിന്റെ ഉപയോഗം ഇക്കൊല്ലം 57,000 ശതമാനം വര്‍ധിച്ചെന്നും നിഘണ്ടുകര്‍ത്താക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

Oxford English Dictionary chooses 'Vax' as word of the year