പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂര്‍ മാളിയകാമണ്ണില്‍ കുടുംബാംഗമായ കിരണ്‍ ഈശോ ജോര്‍ജ് (35) അന്തരിച്ചു. പരേതനായ ജോര്‍ജുകുട്ടി ഈശോയുടെയും ഷീബ ജോര്‍ജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്.
പഠനത്തില്‍ മികവ് പുലര്‍ത്തിയ കിരണ്‍ M.Tech പൂര്‍ത്തിയാക്കിയ ശേഷം കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടര്‍പഠനം പൂര്‍ത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു. ന്യൂയോര്‍ക്കില്‍ കുടുംബസമേതം താമസിച്ചിരുന്ന കിരണ്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങള്‍ക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേര്‍പാട്.
പിതാവിന്റെ രോഗകാലത്തും കോവിഡ് കാലത്തെ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും അമ്മയ്ക്കും സഹോദരിക്കും കരുത്തും താങ്ങുമായി നിന്ന കിരണ്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സ്‌നേഹപൂര്‍വമായ പെരുമാറ്റവും നിഷ്‌കളങ്കമായ ചിരിയും സൗഹൃദവും അദ്ദേഹത്തെ പരിചയപ്പെട്ടവരുടെ മനസ്സില്‍ എന്നും നിലനില്‍ക്കും.
സംസ്‌കാര ശുശ്രൂഷ ആഗസ്റ്റ് 24 ന് ഈസ്റ്റേണ്‍ ടൈം രാവിലെ 10:00 മണിക്ക് Park Funeral Chapelെല്‍ നടക്കും. തുടര്‍ന്ന് Lindenhurst-se Breslau Cemetery യില്‍ സംസ്‌കാരം നടത്തും.