വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് കൊച്ചിയില്‍ ഓഗസ്റ്റ് 22ന്

By: 600002 On: Aug 21, 2026, 7:31 PM


കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ മീറ്റും ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് വിതരണവും ഓഗസ്റ്റ് 22ന് കൊച്ചി റാഡിസണ്‍ ബ്ലു ഹോട്ടലില്‍ നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളും പ്രതിനിധികളും പ്രവാസി സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

ബിസിനസ് റൗണ്ട് ടേബിള്‍

വൈകിട്ട് 4 മണിക്ക് ബിസിനസ് റൗണ്ട് ടേബിള്‍ നടക്കും. സുധീര്‍ സുബ്രഹ്‌മണ്യം, അരുണ്‍ ജോര്‍ജ്, രാജു തേവര്‍മാടം, സുധീര്‍ സുബ്രഹ്‌മണ്യന്‍, അഡ്വ. ചന്ദ്രശേഖര്‍, അന്‍വര്‍ ജ്വല്ലറി പ്രതിനിധി, ലെജന്‍ഡ് ഫൗണ്ടേഷന്‍ പ്രതിനിധി രാഹുല്‍ എന്നിവര്‍ പങ്കെടുക്കും.

ഗ്ലോബല്‍ സമ്മേളനം

സാനിമോള്‍, ട്രാവന്‍കൂര്‍ പ്രോവിന്‍സ് അവതരിപ്പിക്കുന്ന പ്രാര്‍ത്ഥനയോടെയാണ് പൊതുസമ്മേളനം ആരംഭിക്കുക. എം.സി. ഷാല്‍മ വേള്‍ഡ് മലയാളി കൗണ്‍സിലിനെ പരിചയപ്പെടുത്തും.

ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ ചെയര്‍മാന്‍ സന്ദേശം നല്‍കും. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു സ്വാഗതം ആശംസിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അധ്യക്ഷ പ്രസംഗം നടത്തും.

ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. പി. വിജയന്‍, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വെളിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍ ജെയിംസ് കൂടല്‍, ഇന്ത്യ റീജിയന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തങ്കമണി ദിവാകരന്‍, മിഡില്‍ ഈസ്റ്റ് റീജിയന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്വ. തോമസ് പണിക്കര്‍, ഫാര്‍ ഈസ്റ്റ് റീജിയന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അജോയ് കല്ലനാകുന്നേല്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.

ഹോസ്റ്റ് റീജിയന്‍ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് പദ്മകുമാര്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ബ്ലെസ്സണ്‍ മണ്ണില്‍, മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് സുധീര്‍ സുബ്രഹ്‌മണ്യം, ഫാര്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ സജിത് ഗിരിജന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് ദീപപ്രജ്വലന ചടങ്ങും ഔപചാരിക ഉദ്ഘാടനവും നടക്കും. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തും.

മന്ത്രിമാരായ റോജി എം. ജോണ്‍, അബ്ദുള്‍ ഗഫൂര്‍, എം.എല്‍.എമാരായ ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മാത്യു കുഴല്‍നാടന്‍, ടോണി ചമ്മണി, ഷിബു തെക്കുമ്പുറം, മനോജ് മൂത്തേടന്‍, മേയര്‍ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ സുധീര്‍, കൗണ്‍സിലര്‍ പി. ഡി. മാര്‍ട്ടിന്‍, മുന്‍ എം.എല്‍.എ കെ. എന്‍. ഉണ്ണികൃഷ്ണന്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുധീര്‍ ജേക്കബ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ റാഷിദ് മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേരും.

ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട വിതരണവും സമ്മേളനത്തില്‍ നടക്കും.

സ്‌കോളര്‍ഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു നല്‍കും. തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിക്കും.

പദ്ധതിയുടെ ഭാഗമായി 100 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് 25 വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. കൊച്ചിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി 25 ലക്ഷം രൂപ വിതരണം ചെയ്യും. തുടര്‍ന്ന് തൃശ്ശൂരിലും കോഴിക്കോട്ടുമായി മൂന്നും നാലും ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും.

പുസ്തക പ്രകാശനം

നൗഷാദ് അരിക്കോട്, WMC മലബാര്‍ പ്രോവിന്‍സ് പ്രസിഡന്റ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പുസ്തകം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യുവിന് കൈമാറി പ്രകാശനം നിര്‍വഹിക്കും.

പരിപാടി കമ്മിറ്റി കണ്‍വീനര്‍ സുരേന്ദ്രന്‍ IPS (DIG റിട്ട.) നന്ദി പ്രകാശനം നടത്തും.

തുടര്‍ന്ന് സംഗീത പരിപാടികള്‍ അരങ്ങേറും. രാത്രി ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ കൂടുതല്‍ അടുത്ത് ബന്ധിപ്പിക്കുന്നതിനുമുള്ള വേദിയായി ഗ്ലോബല്‍ മീറ്റ് മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.