പെണ്ണമ്മ തോമസിന്റെ സംസ്‌കാരം ശനിയാഴ്ച   

By: 600002 On: Aug 21, 2026, 4:32 PM



 

പ്രസാദ് തീയാടിക്കല്‍

ഡാളസ്: ആഗസ്റ്റ് 16 ന് ഡാളസ്സില്‍ അന്തരിച്ച പെണ്ണമ്മ തോമസ്സിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഐപിസി ടാബിര്‍നക്കല്‍ സഭാ മന്ദിരത്തില്‍ വെച്ച് നടക്കും. 9121 ഫെര്‍ഗുസന്‍ റോഡ് ,ഡാളസ്, ടെക്‌സാസ് - 75228. ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9:30 ന് ഇതേ സഭാ മന്ദിരത്തില്‍ വെച്ച് സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് ന്യൂ ഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ 500 യൂ സ് 80, സണ്ണിവെല്‍,ടെക്‌സാസ് 75182 - ല്‍ സംസ്‌ക്കാരം നടക്കും.

മക്കള്‍: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റണ്‍), പരേതനായ ബേബി (കാന്റര്‍ബറി), മേരിക്കുട്ടി, സോളമന്‍, ഗ്രേസി, മേഴ്‌സി, ലിസി, മിനി. എല്ലാവരും യുഎസ്എയിലാണ്.

മരുമക്കള്‍: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചന്‍ (ഹൂസ്റ്റണ്‍), ജോയ്‌സ് (കാന്റര്‍ബറി), പാപ്പച്ചന്‍, ലിനു, പാസ്റ്റര്‍ സാം, പരേതനായ പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസ്, എബി സാമുവേല്‍, ഷാജി. (എല്ലാവരും യുഎസ്എ).