ദുബായിലെ ടൊയോട്ട കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു 

By: 600002 On: Aug 20, 2026, 1:55 PM

 

 


ഷെയ്ഖ് സായിദ് റോഡിലെ പ്രശസ്തമായ 'ടൊയോട്ട' കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കി. ദുബായിലെ ഐക്കണിക് റസിഡന്‍ഷ്യല്‍ സമുച്ചയങ്ങളിലൊന്നായ നാസര്‍ റാഷിദ് ലൂത്ത ബില്‍ഡിംഗ് 2027 ല്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് റിയല്‍ എസ്റ്റേറ്റ് വിഭാഗം ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കിയത്. നിലവില്‍ കെട്ടിടത്തിലെ 70 ശതമാനത്തോളം താമസക്കാരും ഒഴിയുകയും വിപണിയിലെ മറ്റ് ഇടങ്ങളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വേറെ താമസ സ്ഥലം കണ്ടെത്തേണ്ടി വന്നു. 

അനധികൃതമായി മുറികള്‍ തിരിച്ച് ആളുകളെ താമസിപ്പിച്ചതാണ് പെട്ടെന്നുള്ള ഒഴിപ്പിക്കലിലേക്ക് നയിച്ചത്.