ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ മറുപടിയായി ഇറാന്‍. ട്രംപിന്റെ പുതിയ സാമ്പത്തിക ശിക്ഷാനടപടികള്‍ പരാജയപ്പെട്ട നയങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നും ഇത് അമേരിക്കയ്ക്ക് കൂടുതല്‍ തിരിച്ചടികള്‍ മാത്രമേ നല്‍കൂയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
അമേരിക്കയുടെ ഇത്തരം സാമ്പത്തിക ഭീകരത ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.