നമ്മൾ ഡാൻസ് ഫിയസ്റ്റ 2021 ൻറെ വിജയികൾ

By: 600021 On: Nov 1, 2021, 5:58 PM

 

 കാൽഗറി : നമ്മൾ കൂട്ടായ്മ സങ്കടിപ്പിച്ച നമ്മൾ ഡാൻസ് ഫിയസ്റ്റ 2021 ന്റെ  ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച നടന്നു.മിൽട്ടൺ ഒന്റാറിയോയിൽ നിന്നുള്ള സഞ്ജന കുമരൻ ആണ് ടൈറ്റിൽ വിന്നർ ആയത്. ഒന്റാരിയോയിൽ നിന്ന് തന്നെയുള്ള നയന ബിനു ആണ് ഫസ്റ്റ് റണ്ണർ അപ്പ്. എഡ്‌മന്റണിൽ നിന്നുമുള്ള എൽഡ്രിയ ഷൈബു സെക്കന്റ് റണ്ണർ അപ്പായി. ഒന്റാരിയോയിൽ നിന്നുള്ള ഫിയ ജോമി, കാൽഗറിയിൽ നിന്നുള്ള നേഹ രാജേഷ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾക്കർഹരായി. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള കലാപ്രതിഭകളുടെ പെർഫോമൻസുകളോടൊപ്പം  ഫ്ലവർസ് കോമഡി ഉത്സവം ഫെയിമുകളായ അരുൺ ഗിന്നസിന്റെയും ആദർശ് സുകുമാരന്റെയും മിമിക്‌സും നമ്മൾ ഡാൻസ് ഫിയസ്റ്റ 2021ന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് മാറ്റ് കൂട്ടി. ഏകദേശം രണ്ടര മണിക്കൂർ നീണ്ടു നിന്ന പ്രോഗ്രാം കാനഡയിലെ മലയാളികൾക്ക് നല്ലൊരു ദൃശ്യവിരുന്നായിരുന്നു.

 News Content: Nammal Dance Fiesta 2021