സൗത്ത് കരോലിന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

By: 600002 On: Aug 20, 2026, 11:40 AM



 

പി പി ചെറിയാന്‍

സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപ് പിന്തുണയ്ക്കുന്ന ഡാര്‍ലിന്‍ ഗ്രഹാമിനെതിരെ റാല്‍ഫ് നോര്‍മാനെയാണ് നിക്കി ഹേലി പിന്തുണയ്ക്കുന്നത്.

ആഗസ്റ്റ് 18-ന് നടന്ന ടെലിവിഷന്‍ സംവാദത്തില്‍, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാര്‍ലിന്‍ ഗ്രഹാം തുറന്നുപറഞ്ഞിരുന്നു. അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാര്‍ലിന്‍. ഈ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച നിക്കി ഹേലി, സെനറ്റില്‍ ദേശീയ സുരക്ഷാ പരംപ്രധാനമാണെന്നും അത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. നിലപാടുകളിലെ വ്യക്തത മുന്‍നിര്‍ത്തിയാണ് താന്‍ നോര്‍മാനെ പിന്തുണയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.