ഡാളസ് സി.എസ്.ഐ കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ

By: 600002 On: Aug 20, 2026, 11:20 AM



പ്രസാദ് തീയാടിക്കല്‍

ഡാളസ്: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസിന്റെ 2026-ലെ വാര്‍ഷിക സഭാ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 21, 22, 23 തീയതികളില്‍ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പന്‍ കണ്‍വെന്‍ഷന്‍ സന്ദേശങ്ങള്‍ നല്‍കും.

''Divine Guidance' (ദൈവിക മാര്‍ഗനിര്‍ദേശം) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ മുഖ്യവിഷയം. സങ്കീര്‍ത്തനം 27:14 ആണ് ആധാരവാക്യം.

ഓഗസ്റ്റ് 21, 22 തീയതികളില്‍ വൈകിട്ട് 7 മണിക്ക് യോഗങ്ങള്‍ ആരംഭിക്കും. ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9:30-ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കണ്‍വെന്‍ഷന്‍ സമാപിക്കുക.

വിശ്വാസജീവിതത്തില്‍ ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാര്‍ത്ഥനയും ആരാധനയും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.

സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ്,
2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്‍വെന്‍ഷനിലേക്ക് സഭാ നേതൃത്വം സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.