ടെക്‌സസ് പബ്ലിക് സ്‌കൂളുകളില്‍ H-1B ജീവനക്കാര്‍ക്ക് വിലക്ക് വേണമെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട്

By: 600002 On: Aug 20, 2026, 10:45 AM

 

പ്രസാദ് തീയാടിക്കല്‍

ഓസ്റ്റിന്‍: ടെക്‌സസിലെ പൊതുവിദ്യാലയങ്ങളില്‍ H-1B വിസയിലുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ധനസഹായവും സാമ്പത്തിക ഇടപാടുകളും തടയണമെന്നും ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂള്‍ ക്ലാസ് മുറികളില്‍ വിദേശ സ്വാധീനം ഇല്ലാതാക്കുന്നതിനുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.

വിദ്യാര്‍ത്ഥികളുടെ ചിന്താഗതിയെ അവര്‍ സ്‌കൂളുകളില്‍ നേരിടുന്ന ആശയങ്ങളും സ്വാധീനങ്ങളും രൂപപ്പെടുത്തുന്നുണ്ടെന്നും, അത് സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും അബോട്ട് പറഞ്ഞു.

ഓസ്റ്റിന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് അറബി ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഡോളര്‍ സ്വീകരിച്ചതായും, ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളുമായി ബന്ധമുള്ള 'കണ്‍ഫ്യൂഷ്യസ് ക്ലാസ്റൂം' പദ്ധതികളില്‍ ചില സ്‌കൂള്‍ ജില്ലകള്‍ പങ്കെടുത്തതായും അബോട്ട് ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങള്‍ വിദേശ സ്രോതസ്സുകളില്‍ നിന്ന് പണമോ സമ്മാനങ്ങളോ സ്വത്തുക്കളോ സ്വീകരിക്കുന്നതും വിദേശ സ്ഥാപനങ്ങളുമായി സാമ്പത്തിക കരാറുകളിലോ പങ്കാളിത്തങ്ങളിലോ ഏര്‍പ്പെടുന്നതും തടയുന്ന നിയമം കൊണ്ടുവരാന്‍ നിയമസഭയോട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഇതിനൊപ്പം ടെക്‌സസ് പൊതുവിദ്യാലയങ്ങളില്‍ ഒ1ആ വിസയിലുള്ളവരെ ജീവനക്കാരായി നിയമിക്കുന്നത് നിരോധിക്കണമെന്നതാണ് അബോട്ടിന്റെ പ്രധാന നിര്‍ദേശം.

പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളിലേക്ക് വിദേശ തൊഴിലാളികളെ താല്‍ക്കാലികമായി നിയമിക്കാന്‍ അമേരിക്കന്‍ തൊഴിലുടമകള്‍ക്ക് അവസരം നല്‍കുന്ന ഫെഡറല്‍ തൊഴില്‍ വിസയാണ് ഒ1ആ.

'ടെക്‌സസ് പൊതുവിദ്യാലയങ്ങളിലെ H-1B വിസയിലുള്ള ജീവനക്കാരുടെ എണ്ണം പൂജ്യമായിരിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ടെക്‌സസുകാരെയോ അമേരിക്കക്കാരെയോ കണ്ടെത്തണം. അതില്‍ വിട്ടുവീഴ്ചയില്ല,'' അബോട്ട് പറഞ്ഞു.

നിര്‍ദേശം പുതിയ H-1B അപേക്ഷകരെ മാത്രം ബാധിക്കുന്നതല്ലെന്നും നിലവില്‍ ഒ1ആ വിസയില്‍ ടെക്‌സസ് പൊതുവിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിസ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അബോട്ട് വ്യക്തമാക്കി.

''ഞാന്‍ നിര്‍ദേശിക്കുന്ന നിയമം എല്ലാ H-1B വിസക്കാര്‍ക്കും ബാധകമായിരിക്കും. പൊതുവിദ്യാലയങ്ങളില്‍ പുതിയ ഒ1ആ അപേക്ഷകരോ നിലവിലുള്ള H-1B വിസക്കാരോ ജീവനക്കാരായി ഉണ്ടാകരുത്,'' അബോട്ട് പറഞ്ഞു.

നേരത്തെ, 2026 ജനുവരിയില്‍ ടെക്‌സസ് സംസ്ഥാന ഏജന്‍സികളും പൊതുമേഖലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ ഒ1ആ വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് അബോട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ടെക്‌സസ് വര്‍ക്ക്ഫോഴ്സ് കമ്മീഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പുതിയ H-1B അപേക്ഷകള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു നിര്‍ദേശം. ഈ നിയന്ത്രണം 2027 മേയ് 31 വരെ തുടരാനാണ് നിലവിലെ തീരുമാനം.

അമേരിക്കന്‍ തൊഴിലാളികളെ മാറ്റിനിര്‍ത്താനല്ല, ആവശ്യമായ മേഖലകളില്‍ തൊഴിലാളികളുടെ കുറവ് നികത്താനാണ് ഒ1ആ പദ്ധതി രൂപീകരിച്ചതെന്നും നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളില്‍ ടെക്‌സസുകാര്‍ക്കും മറ്റ് അമേരിക്കക്കാര്‍ക്കും മുന്‍ഗണന ലഭിക്കണമെന്നും അബോട്ട് പറഞ്ഞു.

അതേസമയം, ഇത് നിലവില്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ച നിയമനിര്‍മാണ നിര്‍ദേശമാണ്; ടെക്‌സസ് പൊതുവിദ്യാലയങ്ങളിലെ ഒ1ആ ജീവനക്കാര്‍ക്ക് ഇപ്പോള്‍ തന്നെ പ്രാബല്യത്തിലുള്ള സമ്പൂര്‍ണ നിരോധനമാണെന്ന് ഇതിനെ വ്യാഖ്യാനിക്കരുത്. നിര്‍ദേശം നിയമമാകാന്‍ ടെക്‌സസ് നിയമസഭയുടെ നടപടികള്‍ ആവശ്യമാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ H-1B വിസ ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കുമെന്നും അബോട്ട് അറിയിച്ചു.