പ്രസാദ് തീയാടിക്കല്‍
ബാസില്‍ഡണ്‍, യു.കെ: ഓഗസ്റ്റ് 1ന് അന്തരിച്ച ഏഞ്ചല്‍ ജെറോമിന്റെ സ്മരണകള്‍ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിംഗും ഹോംഗോയിംഗ് സര്‍വീസും 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്വേ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബാസില്‍ഡണിലെ Basildon Sport & Leisure Club-ല്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഏഞ്ചല്‍ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്‌നേഹത്തോടെയും ഓര്‍ക്കുന്നതിനും, അവരുടെ സ്മരണകള്‍ പങ്കുവെക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും
യുകെയിലെ ബാസില്‍ഡണ്‍ ക്രൈസ്റ്റ് വേ ചര്‍ച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചല്‍ (28) ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.