IPC മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 4 മുതല്‍ സാന്‍ അന്റോണിയോയില്‍  

By: 600002 On: Aug 20, 2026, 10:14 AM

 

പ്രസാദ് തീയാടിക്കല്‍

സാന്‍ അന്റോണിയോ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (IPC) മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 4, 5, 6 തീയതികളില്‍ ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ നടക്കും. ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച്, 2369 Benrus Blvd, San Antonio, TX 78228 ആണ് വേദി.

സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഈവനിംഗ് സര്‍വീസോടെ കണ്‍വെന്‍ഷന് തുടക്കമാകും.

സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 9ന് PYPA ടാലന്റ് കോമ്പറ്റീഷന്‍, 10ന് സിസ്റ്റേഴ്‌സ് മീറ്റിംഗ്, ഉച്ചയ്ക്ക് 2ന് റിവൈവല്‍ മീറ്റിംഗ്, വൈകിട്ട് 6.30ന് ഈവനിംഗ് സര്‍വീസ് എന്നിവ നടക്കും. സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 9ന് ആരാധനാ ശുശ്രൂഷയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

പാസ്റ്റര്‍ റെന്നി ചെറിയാന്‍ (Chaplain, USAF), പാസ്റ്റര്‍ അനീഷ് ഏലപ്പാറ (ഇന്ത്യ) എന്നിവര്‍ കണ്‍വെന്‍ഷനിലെ മുഖ്യ പ്രഭാഷകരായിരിക്കും. സിസ്റ്റേഴ്‌സ് മീറ്റിംഗില്‍ സിസ്റ്റര്‍ ആക്‌സ പീറ്റേഴ്‌സണ്‍ ശുശ്രൂഷിക്കും.

IPC മിഡ്വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് റവ. ഡോ. ഷിബു തോമസ്, വൈസ് പ്രസിഡന്റ് റവ. ജെയിംസ് എബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ ബെന്നി പാപ്പച്ചന്‍, ജോയിന്റ് സെക്രട്ടറി ബ്രദര്‍ വെസ്ലി മാത്യു, ട്രഷറര്‍ ബ്രദര്‍ വെസ്ലി അലുമ്മൂട്ടില്‍, മീഡിയ കോര്‍ഡിനേറ്റര്‍ ബ്രദര്‍ സാം മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ നടക്കുന്നത്.