'രൗദ്രം രണം രുദിരം - ആര്‍ആര്‍ആര്‍' ടീസർ പുറത്ത്

By: 600006 On: Nov 1, 2021, 5:07 PM

 

 

രാംചരൺ  നായകനാകുന്ന 'രൗദ്രം രണം രുദിരം - ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രംകൂടിയാണ് 'രൗദ്രം രണം രുദിരം'. ബാഹുബലിക്കും മുകളിലുള്ള വിശ്വൽ എഫക്റ്റുകളും, ഗ്രാഫിക്‌സുമായാണ് ഇത്തവണ രാജമൗലി എത്തുന്നത്. 300 കോടി ബഡ്‌ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ രാംചരണിനു പുറമേ ജൂനിയർ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ്, തമിഴ് നടൻ സമുദ്രക്കനി  എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.