'രാമക്ഷേത്ര പ്രസാദം' എന്ന പേരില്‍ മധുരപലഹാര വില്‍പ്പന; ആമസോണിന് ഒരു ലക്ഷം രൂപ പിഴ 

By: 600002 On: Aug 19, 2026, 12:18 PM

 

വിവിധതരം ലഡുവും പേഡയും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ വില്‍പ്പന നടത്താന്‍ അനുവദിച്ചതിന് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് പിഴ ചുമത്തിയത്. അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങള്‍ പ്രസാദമെന്ന പേരില്‍ വില്‍പ്പന നടത്തിയതെന്ന് കണ്ടെക്കിയാണ് നടപടി.