ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണ ഭീഷണിയുമായി ഇറാന്‍. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാകുകയോ സൈന്യത്തിന് ഏതെങ്കിലും വിധത്തിലുള്ള സഹായം നല്‍കുകയോ ചെയ്താല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ചെയ്യുന്നതും കുറ്റകരമാണെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.