നോര്‍ത്ത് ടെക്‌സസില്‍ കടുത്ത ഉഷ്ണതരംഗം തുടരുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

By: 600002 On: Aug 19, 2026, 8:37 AM



പി പി ചെറിയാന്‍

ഡാളസ്: നോര്‍ത്ത് ടെക്‌സസില്‍ കടുത്ത ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നീട്ടി.

ഡല്ലാസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ താപനില 106 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവനും വാരാന്ത്യത്തിലും ഉഷ്മാവ് 100 ഡിഗ്രിക്ക് മുകളില്‍ തുടരും.

രാത്രിയിലും വലിയ താഴ്‌വിലില്ലാത്തതിനാല്‍ ചൂട് കനത്തുനില്‍ക്കുന്നു.

കടുത്ത വരണ്ട കാലാവസ്ഥയും ഉയര്‍ന്ന ചൂടും കാരണം പ്രദേശത്ത് കാട്ടുതീ ഉണ്ടാകാനുള്ള അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്.

ഉയര്‍ന്ന മര്‍ദ്ദത്തിന്റെ സ്വാധീനം മൂലം ഈ ആഴ്ച മഴ ലഭിക്കാന്‍ സാധ്യതയില്ല. ഈ മാസം അവസാനം വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.