പ്രസാദ് തീയാടിക്കല്‍
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) അന്തരിച്ചു. സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പരേതനായ രാജേഷ് പങ്കജാണ് ഭര്‍ത്താവ്. അദ്ദേഹം രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. മക്കളായ റിഗ്വേദ് രാജ് ഇന്ത്യന്‍ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയും നക്ഷത്ര രാജ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.
ഇന്ത്യന്‍ സ്‌കൂളിന്റെ ഈസ ടൗണ്‍ പ്രൈമറി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ബിന്ദു രാജേഷിന്റെ വേര്‍പാടില്‍ സ്‌കൂള്‍ സമൂഹം അനുശോചനം രേഖപ്പെടുത്തി. സ്‌കൂളിന്റെ അനുശോചന സന്ദേശത്തില്‍ അവരുടെ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുകയും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
നിലവില്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.