ഒക്കലഹോമയില്‍ നിര്യാതനായ പി. സി. എബ്രഹാമിന്റെ സംസ്‌കാരം ഓഗസ്റ്റ് 22ന്

By: 600002 On: Aug 19, 2026, 8:24 AM

 

പ്രസാദ് തീയാടിക്കല്‍

ഒക്കലഹോമ: കോട്ടയം സ്വദേശിയും ഒക്കലഹോമ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പി. സി. എബ്രഹാം (64) ഓഗസ്റ്റ് 16ന് ഒക്കലഹോമയില്‍ നിര്യാതനായി. സഭായോഗത്തില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു അന്ത്യം. പുത്തന്‍പറമ്പില്‍ പരേതനായ പി. സി. ചാക്കോയുടെ മകനാണ്.

ഭൗതികശരീരം ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് (1101 S 1st Street, Yukon, OK 73099) സഭാമന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷ നടക്കും.

ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് ഇതേ ആരാധനാലയത്തില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 4:30ന് യൂക്കോണ്‍ സെമിത്തേരിയില്‍ ഭൗതികശരീരം സംസ്‌കരിക്കും.

1962 ഫെബ്രുവരി 26ന് ജനിച്ച പി. സി. എബ്രഹാം ദീര്‍ഘകാലമായി ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. കേരളത്തില്‍ കോട്ടയം കഞ്ഞിക്കുഴി ഐ.പി.സി. ഫിലദല്‍ഫിയ സഭാംഗവുമായിരുന്നു. ഡാളസ് ഫിലദല്‍ഫ്യ സഭയിലെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതന്‍.

ഭാര്യ: ഏല്‍സി എബ്രഹാം (ശാന്തി)  തോട്ടയ്ക്കാട് തണംഗപതിക്കല്‍ കുടുംബാംഗം.

മക്കള്‍: പാസ്റ്റര്‍ ബ്രയന്‍ എബ്രഹാം, ബെന്‍ എബ്രഹാം.

സഹോദരങ്ങള്‍: സാറാമ്മ മാഗ്നാസ്‌കോട് (സ്വീഡന്‍), പാസ്റ്റര്‍ പി. സി. ചാണ്ടി (ഫിലദല്‍ഫ്യ), പാസ്റ്റര്‍ പി. സി. വര്‍ഗീസ് (ഒക്കലഹോമ), പാസ്റ്റര്‍ പി. സി. മാത്യു (ഒക്കലഹോമ).