ന്യൂജേഴ്സിയില്‍ പാഡില്‍ബോര്‍ഡിങ്ങിനിടെ 41കാരന്‍ മുങ്ങിമരിച്ചു

By: 600002 On: Aug 19, 2026, 8:10 AM

 

പ്രസാദ് തീയാടിക്കല്‍

ന്യൂജേഴ്സി: കുടുംബത്തോടൊപ്പം പിക്നിക്കിനെത്തിയ 41കാരന്‍ പാഡില്‍ബോര്‍ഡിങ്ങിനിടെ തടാകത്തില്‍ മുങ്ങിമരിച്ചു. ന്യൂജേഴ്സിയിലെ എഡിസണ്‍ സ്വദേശിയായ കൗശിക് ശര്‍മ്മ (41) ആണ് Lake Hopatcong-ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. Morris County Prosecutor's Office ആണ് മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 2.30-ഓടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. Roxbury Township-se Hopatcong State Park പ്രദേശത്ത് ആളില്ലാതെ ഒഴുകിനടക്കുന്ന ഒരു പാഡില്‍ബോര്‍ഡ് കണ്ട സമീപവാസികള്‍ ബീച്ചിലെ ലൈഫ്ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.

ഏകദേശം നാലര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വൈകിട്ട് 7 മണിയോടെ കൗശിക് ശര്‍മ്മയുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് കണ്ടെത്തി. New Jersey State Police Technical Emergency and Mission Specialists (TEAMS) യൂണിറ്റാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ലൈഫ്ഗാര്‍ഡുകളുടെ നിരീക്ഷണമില്ലാത്ത ഭാഗത്താണ് ശര്‍മ്മ പാഡില്‍ബോര്‍ഡിങ് നടത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം.

കുടുംബത്തോടൊപ്പം പിക്നിക് ആസ്വദിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്ന് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച ഏീഎൗിറങല സഹായനിധിയുടെ സംഘാടകര്‍ അറിയിച്ചു. ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉള്‍പ്പെടുന്ന കുടുംബമാണ് കൗശിക് ശര്‍മ്മയ്ക്കുള്ളത്. Edison മേഖലയിലെ BAPS, Edison School PTO Board, Gujarati community എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും മുന്നിട്ടിറങ്ങിയിരുന്ന ദയയും കരുണയുമുള്ള വ്യക്തിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു.

സംഭവത്തില്‍ ദുരൂഹതയോ മറ്റാരുടെയെങ്കിലും ഇടപെടലോ സംശയിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. Morris County Medical Examiner's Office പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. New Jersey State Park Police, New Jersey State Police എന്നിവയുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

അതേസമയം, ഇതിന് തൊട്ടുമുമ്പ് സമീപത്തെ Tilcon Lake-epw മറ്റൊരു പാഡില്‍ബോര്‍ഡിങ് ദുരന്തം സംഭവിച്ചിരുന്നു. Netcong സ്വദേശിയായ Jonathan Gresseau (23) ഓഗസ്റ്റ് 15 ശനിയാഴ്ച പാഡില്‍ബോര്‍ഡിങ്ങിനിടെ വെള്ളത്തില്‍ വീണ് കാണാതാവുകയും പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. Tilcon Lake-ല്‍ പാഡില്‍ബോര്‍ഡിങ് അനുവദനീയമല്ലെന്നും അധികൃതര്‍ അറിയിച്ചു.