കുവൈത്തിലെ മലയാളി നഴ്‌സ് ദിവ്യ പ്രശാന്ത് വിടവാങ്ങി

By: 600002 On: Aug 19, 2026, 7:45 AM




പ്രസാദ് തീയാടിക്കല്‍

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സ് ദിവ്യ പ്രശാന്ത് (40) നാട്ടില്‍ നിര്യാതയായി. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഏറനാട് സ്വദേശിനിയാണ്.

ജാബിര്‍ ആശുപത്രിയിലെ മൈനര്‍ ഒ.ടി. വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന ദിവ്യ, കഴിഞ്ഞ ഏഴ് മാസമായി അസുഖബാധിതയായതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.

പ്രശാന്ത് പ്രസാദ് ആണ് ഭര്‍ത്താവ്. മകന്‍: ശ്രീ ശബരി. പിതാവ്: പങ്കജാക്ഷന്‍ പിള്ള. മാതാവ്: രമാദേവി.

ദിവ്യയുടെ നിര്യാണത്തില്‍ കുവൈത്തിലെ മലയാളി സമൂഹവും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.