ബോർഡർ വഴി യുഎസിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് റിസൾട്ട് ആവശ്യമില്ല  

By: 600007 On: Oct 30, 2021, 8:31 PM

നവംബർ 8 മുതൽ സന്ദർശകർക്കായി തുറക്കുന്ന  ലാൻഡ് ബോർഡർ, ഫെറി ടെർമിനലുകൾ എന്നിവയിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്  ആവശ്യമില്ലെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വെള്ളിയാഴ്ച അറിയിച്ചു. ലാൻഡ് ബോർഡർ ക്രോസിംഗിലോ ഫെറി ടെർമിനലിലോ എത്തുമ്പോൾ, യു.എസ്. പൗരന്മാരല്ലാത്തവർ തങ്ങൾ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നതിന്റെ തെളിവ് ഹാജരാക്കിയാൽ മതിയാകും.

ഈ മാസം ആദ്യം, മിക്സഡ് വാക്സിൻ ഡോസുകൾ എടുത്തിട്ടുള്ളവർക്കും പ്രവേശനാനുമതി നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. യുഎസിലേക്ക്  പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ആവശ്യമില്ലെങ്കിലും, യാത്രക്കാർക്ക് കാനഡയിലേക്ക് മടങ്ങാൻ 200 ഡോളറിൽ കൂടുതൽ ചിലവ് വരുന്ന പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. അമേരിക്കയിലേക്ക് വിമാന മാർഗ്ഗം പ്രവേശിക്കുന്നവർക്ക് കോവിഡ്  നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ടതാണ്. വിമാന യാത്രക്കാർക്ക് ചിലവ് കുറഞ്ഞ ആന്റിജൻ ടെസ്റ്റ് വഴിയുള്ള കോവിഡ് ടെസ്റ്റ് റിസൾട്ട് പ്രവേശനത്തിനായി അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കാനഡയിലേക്കുള്ള പ്രവേശനത്തിന് ആന്റിജൻ ടെസ്റ്റ് റിസൾട്ട് അംഗീകൃതമല്ല.