അധികാരത്തിലെത്തിയാല്‍ ബ്രിട്ടീഷ് പൗരന്മാരല്ലാത്തവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ക്ഷേമ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് നൈജല്‍ ഫാരേജ് നേതൃത്വം നല്‍കുന്ന റിഫോം യുകെ. ഹൗസിംഗ് ബെനിഫിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ്, ജോബ്‌സീക്കേഴ്‌സ് അലവന്‍സ്, ചൈല്‍ഡ് ബെനിഫിറ്റ്, സൗജന്യ ശിശുപരിചരണം, വൈകല്യ ആനുകൂല്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. യുദ്ധത്തില്‍ വിധവയായവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, സായുധസേന നഷ്ടപരിഹാരം തുടങ്ങിയ പരിമിതമായ ചില ആനുകൂല്യങ്ങള്‍ മാത്രമായിരിക്കും നിര്‍ത്തലാക്കുന്നതില്‍ നിന്നും ഒഴിവാക്കുക.