ഇന്ത്യയിലെ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന സേവ് അമേരിക്ക ആക്ട് നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടാണ് സമൂഹമാധ്യമത്തില്‍ ട്രംപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ ചോദ്യവും ട്രംപ് പോസ്റ്റില്‍ ഉള്‍പ്പെടുത്തി.
ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലാതെ അമേരിക്കയില്‍ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് ഗ്യാനേഷ് കുമാര്‍ അമേരിക്കന്‍ ഭരണകൂടത്തോട് ചോദിച്ചതായി ട്രംപ് പറഞ്ഞു.