മേരിലാന്‍ഡില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള അനുമതി സഞ്ജയ് ഗോവിലിന്റെ 'വാഷിംഗ്ടണ്‍ ഫ്രീഡം' സ്വന്തമാക്കി

By: 600002 On: Aug 18, 2026, 9:28 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: നാല് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ അമേരിക്കയിലെ മേരിലാന്‍ഡില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള അനുമതി സഞ്ജയ് ഗോവിലിന്റെ ഉടമസ്ഥതയിലുള്ള 'വാഷിംഗ്ടണ്‍ ഫ്രീഡം' സ്വന്തമാക്കി. മേരിലാന്‍ഡിലെ ഫ്രെഡറിക്കിലാണ് 10,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

2027-ലെ മേജര്‍ ലീഗ് ക്രിക്കറ്റ് സീസണില്‍ സ്റ്റേഡിയം തുറക്കുകയാണ് ലക്ഷ്യം.5 പിച്ചുകളുള്ള ക്രീസും അത്യാധുനിക സൗകര്യങ്ങളുമാണ് സ്റ്റേഡിയത്തില്‍ ഉണ്ടാകുക.

ചര്‍ച്ച് ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ടെക്‌നോളജി സംരംഭകനും സൈറ്റര്‍ കമ്പനിയുടെ സിഇഒയുമാണ് സഞ്ജയ് ഗോവില്‍.