ന്യൂയോര്‍ക്കില്‍ 44-ാമത് ഇന്ത്യ ഡേ പരേഡ് ആഘോഷിച്ചു; കാത്തി ഹോചുല്‍ മുഖ്യാതിഥി

By: 600002 On: Aug 18, 2026, 9:21 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക് : ന്യൂയോര്‍ക്കില്‍ നടന്ന 44-ാമത് ഇന്ത്യ ഡേ പരേഡില്‍ ഗവര്‍ണര്‍ കാത്തി ഹോചുല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മാഡിസണ്‍ അവന്യൂവില്‍ നടന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വംശജര്‍ അണിനിരന്നു.  

ആഗസ്റ്റ് 15 'ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായി' ന്യൂയോര്‍ക്ക് സംസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  പ്രമുഖരുടെ സിനിമാതാരങ്ങളായ പൂജ ഹെഗ്‌ഡെ, ആദിവി ശേഷ് എന്നിവര്‍ പരേഡിലെ പ്രത്യേക അതിഥികളായി പങ്കെടുത്തു. വിവിധ രാഷ്ട്രീയ നേതാക്കളും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 'പാരമ്പര്യത്തിലെ ഐക്യം'  എന്ന പ്രമേയത്തിലായിരുന്നു ഈ വര്‍ഷത്തെ ആഘോഷം. ഇന്ത്യയുടെ സംസ്‌കാരവും വൈവിധ്യവും വിളിച്ചോതുന്ന 36 ഫ്‌ലോട്ടുകളും നൃത്തപരിപാടികളും പരേഡിന് മാറ്റുകൂട്ടി.