പി പി ചെറിയാന്‍
ഡാളസ്: കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന നിരക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, ടെക്‌സസ് സ്റ്റേറ്റ് ഫെയര്‍ പ്രവേശന നിരക്കുകളും പാര്‍ക്കിംഗ് ഫീസും കുറച്ചു. കുടുംബങ്ങള്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയിലാണ് പുതിയ പ്രഖ്യാപനം.
3 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് എല്ലാ ദിവസവും ഇനി 10 ഡോളര്‍ മാത്രം (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ഡോളര്‍ വരെ കുറവ്). ദിവസേനയുള്ള മുതിര്‍ന്നവരുടെ ടിക്കറ്റില്‍ 2 ഡോളര്‍ കുറച്ചു. കൂടാതെ തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 5 മണിക്ക് ശേഷം 10 ഡോളറിന് പ്രവേശനം നേടാം.
പാര്‍ക്കിംഗ് നിരക്ക് 30 ഡോളറില്‍ നിന്നും കുറച്ച് 25 ഡോളറാക്കി.
ചൊവ്വാഴ്ചകളില്‍ മിഡ്വേ റൈഡുകള്‍ക്ക് പ്രത്യേക കിഴിവും, വ്യാഴാഴ്ചകളില്‍ ഭക്ഷണവസ്തുക്കള്‍ക്ക് പ്രത്യേക വിലക്കുറവും ഉണ്ടായിരിക്കും.