പി പി ചെറിയാന്‍
റോലെറ്റ്, ടെക്‌സസ്: കോളേജില്‍ ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 18 വയസ്സുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ സിവ്വില്‍ എന്‍ജിനീയറിങ് പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുന്‍പാണ് അപ്രത്യക്ഷയായത്.
ഓഗസ്റ്റ് 13, വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ ദിവസം നോര്‍ത്ത് ഗാര്‍ലന്‍ഡിലെ 'ചെഡാര്‍സ് റെസ്റ്റോറന്റിന്' സമീപമുള്ള ഒഴിഞ്ഞ പാര്‍ക്കിങ് ലോട്ട്. കാറില്‍ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു.
പാസ്പോര്‍ട്ടും ജനന സര്‍ട്ടിഫിക്കറ്റും അവള്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ നിന്നും കാണാതായിട്ടുണ്ട്.
അന്വേഷണം: റോലെറ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.