ഹൃദ്രോഗം മൂലമുള്ള മരണങ്ങളെ പ്രതിരോധിക്കുന്നതില്‍ പടികള്‍ കയറുക എന്ന ലളിതമായ ശീലത്തിന് വലിയ പങ്കുണ്ടെന്ന് ഗവേഷകര്‍. അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ഡ്രഗ്‌സ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെയും നോര്‍ഫോക് ആന്‍ഡ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇതുപ്രകാരം പടികള്‍ കയറുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത 39 ശതമാനവും മറ്റുകാരണങ്ങള്‍ കൊണ്ടുള്ള അകാലമരണസാധ്യത 24 ശതമാനവും കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.