എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ നടത്തിയ ലഹരി പരിശോധനയില്‍ 2 പേരുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായെന്ന് റിപ്പോര്‍ട്ടുകള്‍. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലെ ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ലഹരി പരിശോധന നിര്‍ബന്ധമാക്കിയത്.
മൂത്ര സാംപിള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് പൈലറ്റുമാര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. വിശദ പരിശോധനയ്ക്കായി ഇരുവരുടെയും സാംപിളുകള്‍ അയച്ചിട്ടുണ്ട്. അന്തിമ ഫലം വരുന്നത് അനുസരിച്ചാവും തുടര്‍നടപടികള്‍. ഇതിന് സാധാരണ 24 മുതല്‍ 48 മണിക്കൂര്‍ വരെ എടുക്കും. നിലവില്‍ രണ്ട് പൈലറ്റുമാരെയും ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.