മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ല. ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആണ് ഉള്‍പ്പെടുന്നതാണ്.
അതേസമയം, റാന്നി വനം ഡിവിഷനില്‍ അനുമതി ലഭിച്ചു. പമ്പാ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷന്‍ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കും.
മോഹന്‍ലാല്‍ നായകനായ 'അതിമനോഹരം' തരുണ്‍ മൂര്‍ത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.