ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം തള്ളി ഇറാന്‍. ഹോര്‍മുസ് വിട്ടുനല്‍കില്ലെന്നും ഉപരോധം തുടരുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. അമേരിക്കയുമായുള്ള ധാരണപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. തെക്കന്‍ ലെബനോണില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. ഹോര്‍മുസ് അമേരിക്കയുടെ ഭൂപ്രദേശമാക്കി മാറ്റുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാന്‍ തള്ളി. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തില്‍ തുടരുമെന്നും അമേരിക്ക തോല്‍വി അംഗീകരിക്കുന്നതുവരെ ഹോര്‍മുസില്‍ ഉപരോധം തുടരുമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.