സാം മാത്യു (ഡാളസ് )
ഒക്കലഹോമ: പുത്തന്‍പറമ്പില്‍ പരേതനായ പി. സി. ചാക്കോയുടെ മകന്‍ പി. സി. എബ്രഹാം (64) ആഗസ്റ്റ് 16 ന് ഒക്കലഹോമയില്‍ വെച്ച് നിര്യാതനായി.
ഒക്ക്‌ലഹോമയിലെ IPA Church അംഗമായിരുന്നു. ഞായറാഴ്ച രാവിലെ ദേവാലയത്തില്‍ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദല്‍ഫ്യ സഭ സീനിയര്‍ ശുശ്രൂഷകന്‍, പാസ്റ്റര്‍ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. ഭൗതിക സംസ്‌കാരം പിന്നീട്.