പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

By: 600002 On: Aug 17, 2026, 10:32 AM

 


അനശ്വരം മാമ്പിള്ളി


ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തില്‍ കേരള ലിറ്ററെറി സൊസൈറ്റിയുടെ അംഗങ്ങളായ ഉഷാ നായര്‍ (ഹൃദയത്തിന്റ കയ്യൊപ്പ് ;കവിതകള്‍ ),ബാജി ഓടംവെലി (മരുക്കാട്ടിലെ കാവല്‍ക്കാരന്‍ ;കഥകള്‍ ), പി. സി മാത്യു (മനത്തുള്ളികള്‍ ;കവിതകള്‍ ) എന്നീവരുടെ പുസ്തകങ്ങള്‍ പ്രകാശനം നടത്തി . പ്രശസ്ത സാഹിത്യകാരന്‍ ടി. ഡി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. 

യഥാക്രമം ഉഷാ നായരുടെ പുസ്തകം പ്രിയപ്പെട്ട എഴുത്തുക്കാരന്‍ ടി. ഡി രാമകൃഷ്ണന്‍ നിന്നും സാഹിത്യക്കാരനും സംഘാടകനുമായ സി. വി ജോര്‍ജ് സ്വീകരിച്ചു. ബാജി ഓടംവേലിയുടെ പുസ്തകം ടി. ഡി രാമകൃഷ്ണന്‍ നിന്നും സാഹിത്യക്കാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസ് ഒച്ചാലില്‍ സ്വീകരിച്ചു. പി. സി മാത്യുവിന്റെ പുസ്തകം മാധ്യമ പ്രവര്‍ത്തകനും എഴുത്തുക്കാരനുമായ പി. പി ചെറിയാനും സ്വീകരിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ഡാള്ളസിന്റ സാഹിത്യ സമ്മേളനം ഈ ചടങ്ങിന് വേദിയായി. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, പ്രസ്സ് ക്ലബ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, ഐ സി ഇ സി പ്രസിഡന്റ് നൈനാന്‍ മാത്യു, കേരള ലിറ്ററെറി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. മീനു എലിസബത്, സാറ ചെറിയാന്‍, ജോസ് ഒച്ചാലില്‍, സി.വി ജോര്‍ജ്,പി. പി ചെറിയാന്‍, അനുപാ കോശി എന്നിവര്‍ സംസാരിച്ചു.