സംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു

By: 600007 On: Oct 30, 2021, 5:30 PM


ആദ്യ കാല സിനിമ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണി(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. നാല്‍പ്പതോളം ചിത്രങ്ങള്‍ സംവിധാന ചെയ്ത ക്രോസ് ബെല്‍റ്റ് മണി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. 

കെ വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1967 ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. 1970ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെല്‍റ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ ആ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തു. പിന്നീട് ശക്തി, പെണ്‍പട, കുട്ടിച്ചാത്തന്‍, പട്ടാളം ജാനകി, നാരദന്‍ കേരളത്തില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Content Highlights : Crossbelt Mani passes away