'ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കും'; ട്രംപ്

By: 600002 On: Aug 15, 2026, 4:50 PM



ഇറാനെ തോല്‍പിച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം കൊണ്ടുവരും. ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പല്‍ കൊണ്ടോ ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി തിരിച്ചടിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്റേതായി തുടരുമെന്നും ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.