ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

By: 600002 On: Aug 15, 2026, 4:39 PM

 

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനെ 3-1 നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇരട്ടഗോള്‍ നേടിയപ്പോള്‍ സജ്ഞയ് ഒരു ഗോളും കണ്ടെത്തി. സാം വെല്‍ഷാണ് വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍ അടിച്ചത്. 

ഈ വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ ഒന്നാമതെത്തി. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.