പി പി ചെറിയാന്‍
ന്യൂയോര്‍ക് :മേയര്‍ സോഹ്രാന്‍ മംദാനിയുടെ 'സൗജന്യ ബസ് യാത്ര' എന്ന രാഷ്ട്രീയ വാഗ്ദാനം വാക്കാലെടുത്ത് ന്യൂയോര്‍ക്കില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതുമൂലം മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ ബസ് ടിക്കറ്റ് വരുമാനത്തില്‍ 3.1 കോടി ഡോളറിന്റെ കുറവുണ്ടായി. നിലവില്‍ ബസ് യാത്രക്കാരില്‍ പകുതിയോളം പേര്‍ 3 ഡോളറിന്റെ ടിക്കറ്റെടുക്കാതെയാണ് യാത്ര ചെയ്യുന്നത്. 2025-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മംദാനി സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ പ്രസ്താവന യാത്രക്കാരില്‍ തെറ്റായ ധാരണ ഉണ്ടാക്കിയെന്നും, നിയമലംഘനം വര്‍ദ്ധിക്കാന്‍ കാരണമായെന്നും ട്രാന്‍സിറ്റ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും വ്യക്തമാക്കി.