ഡെലവെയര്‍ കൗണ്ടി വെടിവെയ്പ്പ്: രണ്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം, കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ കസ്റ്റഡിയില്‍

By: 600002 On: Aug 15, 2026, 3:24 PM



പി പി ചെറിയാന്‍

യുഎസ് സംസ്ഥാനമായ ഒഹായോയിലെ ഡെലവെയര്‍ കൗണ്ടിയില്‍ 55-കാരിയായ ടമേല ഡച്ചര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ബീന്‍-ഓളര്‍ റോഡിലെ വീട്ടിലുണ്ടായ വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ടമേലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ദാജമിയോസ് പേന്‍ (21), ക്രിസ്റ്റ്യന്‍ ഇവാന്‍സ് (20) എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. കേസില്‍ അന്വേഷണം തടസ്സപ്പെടുത്തിയതിന് കൊല്ലപ്പെട്ട സ്ത്രീയുടെ 18-കാരിയായ മകള്‍ ബ്രയാന ഡച്ചറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഷെരീഫ് ഓഫീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.