കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വാതന്ത്ര്യദിനാഘോഷവും രക്തദാന ക്യാമ്പും സാഹിത്യ സമ്മേളനവും ഇന്ന്

By: 600002 On: Aug 15, 2026, 3:21 PM



പി പി ചെറിയാന്‍

ഡാളസ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്ററും  ചേര്‍ന്ന് വിപുലമായ ആഘോഷപരിപാടികളും സന്നദ്ധ രക്തദാന ക്യാമ്പും കേരള  ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ സഹകരണത്തോടെ സാഹിത്യ സമ്മേളനവും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 15) പരിപാടി നടക്കുന്നത്.

മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ തങ്ങളുടെ ജീവനും രക്തവും നല്‍കിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകളെ പുതുക്കിക്കൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ജന്മഭൂമിയില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ക്ക് അകലെയാണെങ്കിലും, ഭാരതീയരുടെ ത്യാഗമനോഭാവവും കരുണയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കാം എന്ന ആശയമാണ് അസോസിയേഷന്‍ പങ്കുവെക്കുന്നത്.

'അന്ന് അവര്‍ സ്വാതന്ത്ര്യത്തിനായി രക്തം നല്‍കി; ഇന്ന് നമുക്ക് ഒരാളുടെ ജീവനായി രക്തം നല്‍കാം.'

ദേശീയ പതാക ഉയര്‍ത്തുന്നതിനും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കും ഒപ്പം സംഘടിപ്പിക്കുന്ന ഈ രക്തദാന ക്യാമ്പില്‍ പങ്കാളികളാകാന്‍ ഡാളസിലെ മുഴുവന്‍ പ്രവാസികളോടും ഭാരതീയരോടും കേരള അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യനിര്‍മ്മിതമല്ലാത്ത, ഏറ്റവും വലിയ ജീവദാനമായ രക്തദാനത്തിലൂടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരു പുതിയ മാനവും ജീവകാരുണ്യത്തിന്റെ തിളക്കവും നല്‍കുകയാണ് സംഘാടകര്‍.