രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

By: 600002 On: Aug 14, 2026, 7:02 PM



2047ഓടെ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം മുന്നേറുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. ആധുനിക രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ പുരോഗമിക്കുമ്പോള്‍, വികസനത്തിന്റെ നേട്ടങ്ങള്‍ ഓരോ വ്യക്തിയിലും എത്തിച്ചേരണം, ആര്‍ക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്. രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.