ജമ്മു കശ്മീരില്‍ സ്‌ഫോടനം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു 

By: 600007 On: Oct 30, 2021, 5:11 PM

ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യുത്യു. നൗഷേറസുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് മൈന്‍ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ മൂന്നു സൈനികരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Content highlight: Blast in jammu kashmir two soldiers were martyred