ടെന്നസി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച മണികൂറുകള്‍ ഇടവിട്ട് മൂന്ന് വധശിക്ഷകള്‍ നടപ്പാക്കി

By: 600002 On: Aug 14, 2026, 12:36 PM



 

പി പി ചെറിയാന്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരേ ദിവസത്തില്‍ മൂന്ന് വധശിക്ഷകള്‍ നടപ്പാക്കി. 2010-നു ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം വധശിക്ഷകള്‍ നടപ്പിലാക്കുന്നത്. ടെന്നസി, ഒക്ലഹോമ, അലബാമ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വധശിക്ഷകള്‍ നടപ്പാക്കിയത്.

അലബാമയില്‍  അഞ്ച് വയസ്സുകാരനായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അലബാമ സ്വദേശിയാണ് വ്യാഴാഴ്ച രാത്രി വധശിക്ഷയ്ക്ക് വിധേയനായത്.

ഒക്ലഹോമയില്‍  കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 70 കാരനായ കാര്‍ലോസ് കുസ്റ്റ-റോഡ്രിഗസിനെ ഒക്ലഹോമ പെനിറ്റന്‍ഷ്യറിയില്‍ മാരകമായ കുത്തിവയ്പ്പ്  നല്‍കി വധിച്ചു.

ടെന്നസിയില്‍  1985-ല്‍ ഒരു മോട്ടല്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ ടെന്നസിയിലും വധശിക്ഷ നടപ്പാക്കി.

ഷെഡ്യൂളിങ്ങിലെ യാദൃശ്ചികതയാണെങ്കിലും യു.എസില്‍ വധശിക്ഷകള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. 2025-ല്‍ 11 സംസ്ഥാനങ്ങളിലായി ആകെ 47 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇത് 2009-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരപ്പാണെന്ന് അധികൃതര്‍ വ്യക്തമാക്കി.