മോഹൻലാൽ നായകനായെത്തുന്ന മരക്കാർ-അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിനില്ല. ചിത്രം OTT പ്ലാറ്റഫോമിൽ തന്നെയാകും റിലീസ് എന്നാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനമാ ഉടൻ ഉണ്ടാകും. ആമസോൺ പ്രൈമിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. മരക്കാർ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവിൽ അത് പൂർത്തിയായപ്പോഴും തിയറ്റർ മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്. എന്ത് ചെയ്യണമെന്ന ആശങ്കയാണ് ഇപ്പോൾ എന്റെ മനസിൽ.'
ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. ഏകദേശം 100 കോടി രൂപ ചിലവിട്ട് 2 വർഷത്തോളവുമായി ചിത്രീകരിച്ച ചിത്രമാണ് മരക്കാർ-അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ വർഷം 2020 മാർച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പിന്നീട് കോവിഡ് സാഹചര്യം മൂലം മാറ്റിവയ്ക്കപ്പെടുകയായിരുന്നു.